തൃക്കാക്കര: ഭാവനയിൽ ഡോ. ശ്യാമളകുമാരി (64) നിര്യാതയായി. ചിറ്റൂർ, നാട്ടകം ഗവ. കോളജുകളിൽ പ്രിൻസിപ്പൽ ആയിരുന്നു. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്, കെ.കെ.ടി.എം കോളജ് കൊടുങ്ങല്ലൂർ, ഗവ. വിക്ടോറിയ കോളജ് പാലക്കാട്, ഗവ. പോളിടെക്നിക്ക് കളമശ്ശേരി, മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: വേലായുധൻ നായർ (സയന്റിസ്റ്റ്, എൻ.പി.ഒ.എൽ). മക്കൾ: മനു, ബാലു, നീലിമ. മരുമക്കൾ: നന്ദിത, അംബരീഷ്.