താനൂർ: ബസ് സ്റ്റാൻഡിന് സമീപം തയ്യാല റോഡ് ബൈപാസ് റോഡിലെ ഒലിക്കര ശ്രീധരമേനോൻ (85) നിര്യാതനായി. ദുബൈ എയർപോർട്ടിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു. ശോഭപറമ്പ് കുറുംബ ഭഗവതി ക്ഷേത്രം ഊരാളനാണ്. ഭാര്യ: പരേതയായ ഭാരതി അമ്മ. മക്കൾ: ഹരീഷ് (ദുബൈ), നിഷ മേനോൻ. മരുമക്കൾ: രാധിക (ദുബൈ), മധു. സഹോദരങ്ങൾ: അമ്മിണി അമ്മ, പരേതരായ ഒലിക്കര ചന്ദ്രശേഖര മേനോൻ, ഗോപാലകൃഷ്ണ മേനോൻ, രാധമ്മ. സംസ്കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.