കൂട്ടിലങ്ങാടി: വാഴക്കാട്ടിരി ഉമ്മാട്ടുകുളമ്പിലെ പരേതനായ തറക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൾ സീനത്ത് (40) നിര്യാതയായി. കൂട്ടിലങ്ങാടി ചെലൂർ അംഗൻവാടിയിൽ ഹെൽപ്പറായിരുന്നു. ഭർത്താവ്: അബ്ദുൽ മജീദ് (പാലക്കാട്). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കടൂപ്പുറം ജുമാമസ്ജിദിൽ.