വളാഞ്ചേരി: ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ അംഗൻവാടി വർക്കർ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. മങ്കേരി മഠത്തിൽ മോഹനന്റെ ഭാര്യയും ആതവനാട് ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി വർക്കറുമായ ആളൂർ പ്രേമകുമാരിയാണ് (53) മരിച്ചത്. മങ്കേരിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ 8.30ന് അംഗൻവാടിയിലേക്ക് പോവുന്നതിനിടെ വലിയകുന്നിൽ വെച്ച് ബസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഐശ്വര്യ, ഹരിപ്രസാദ്. മരുമകൻ: ഹരീഷ് (ദുബൈ). പിതാവ്: പരേതനായ ആളൂർ വിശ്വനാഥൻ നായർ. മാതാവ്: സരോജിനി. സഹോദരങ്ങൾ: അജിത്ത് കുമാർ, ബീനകുമാരി (അംഗൻവാടി വർക്കർ).