ആലത്തൂർ: കർഷകനെ കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെച്ചൂർ മണിയത്തു കുളമ്പിൽ നൂർ മുഹമ്മദ് (62) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക്ശേഷം മൂന്നോടെ നെച്ചൂരിലെ കൃഷി സ്ഥലത്ത് വളമിടാനായി പോയതായിരുന്നു. രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൃഷിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലത്തൂർ പൊലീസെത്തി മേൽനടപടികൾക്ക് ശേഷം മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം തോലനൂർ കൂനംപാറ ജുമമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. ഭാര്യ: സബീന. മക്കൾ: സൈനൂദ്ദീൻ, സജാദ്. മരുമകൾ: സജ്ന.