അഗളി: അട്ടപ്പാടി പുതൂർമൂലകൊമ്പിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കനായ ആദിവാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. പുതൂർ തച്ചംപടി ഊരിലെ ശിവന്റെ മകൻ വെള്ളനെയാണ് (55) ശനിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.