കോട്ടക്കൽ: പടിഞ്ഞാക്കര കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറിയും ലീന ഗ്രൂപ് ഡയറക്ടറുമായ യു. ഭരതൻ (61) നിര്യാതനായി. പരേതരായ ലീന ഗ്രൂപ് സ്ഥാപകൻ എം.കെ. രാമുണ്ണിനായരുടെയും ഉള്ളാട്ടിൽ മീനാക്ഷിക്കുട്ടി അമ്മയുടെയും മകനാണ്.ഭാര്യ: ബിന്ദു. മക്കൾ: അതിഥി, അനിരുദ്ധ്. സഹോദരങ്ങൾ: സുമതി പ്രഭാകരൻ, യു. അച്ചു, യു. തിലകൻ, യു. രാഗിണി, യു. ജയകൃഷ്ണൻ (ലീന ഗ്രൂപ് ഡയറക്ടർമാർ), പരേതയായ സുധ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തറവാട്ടുവളപ്പിൽ.