പള്ളുരുത്തി: ജോലിക്കിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ടെക്നീഷൻ മരിച്ചു. കുമ്പളങ്ങി കൂറ്റുപ്പറമ്പിൽ ചോറിയുടെ മകൻ റോക്കിയാണ് (58) മരിച്ചത്. ഭാരത് ഗ്യാസ് ഏജൻസി ടെക്നീഷനായിരുന്നു. ഏജൻസിയിൽനിന്നുള്ള സന്ദേശത്തെ തുടർന്ന് ഒരു വീട്ടിലെ തകരാർ പരിഹരിച്ചു കൊണ്ടിരിക്കേ പെട്ടെന്ന് തീ പടർന്നുപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ആറിനായിരുന്നു സംഭവം. ഭാര്യ: ഷീബ. മക്കൾ: അമൽ, അമൃത. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കുമ്പളങ്ങി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.