പന്തളം: പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി കുളനട മെഴുവേലി ഉള്ളന്നൂർ മാന്താനത്ത് കുടുംബാംഗം ആര്യാട്ട് വീട്ടിൽ ജി. നന്ദകുമാർ (63) നിര്യാതനായി. കുളനടയിലെ കോൺഗ്രസ് പാർട്ടിയുടെ ജനകീയ മുഖമായിരുന്നു. മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അവിവാഹിതനാണ്. സംസ്കാരം പിന്നീട്.