വൈക്കം: വയോധിക വീടിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ. പടിഞ്ഞാറെ മുറി കാവുങ്കൽ ലക്ഷ്മി നിവാസിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യയും എൻ.എസ്.എസ് വനിതാസമാജം മുൻ പ്രസിഡന്റുമായ ലക്ഷ്മിക്കുട്ടിയമ്മയാണ് (87) മരിച്ചത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കുളത്തിൽനിന്നെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സലിംകുമാർ, പരേതയായ ഗീത. മരുമകൾ: ധനലക്ഷ്മി.