പാരിപ്പള്ളി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പാരിപ്പള്ളി എഴിപ്പുറം ജോയി സദനത്തിൽ (വേങ്കോട് പാളയംകുന്ന്) വി.ജി. ധർമരാജൻ (88) നിര്യാതനായി. 1949ൽ പാർട്ടി അംഗമായ ധർമരാജൻ സി.പി.ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, ചാത്തന്നൂർ മണ്ഡലം കശുവണ്ടി തൊഴിലാളി കൗൺസിൽ എ.ഐ.ടി.യു.സി സെക്രട്ടറി, വിവിധ ട്രേഡ് യൂനിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. പാരിപ്പള്ളി മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭാര്യ: വി. തുളസിഭായി. മക്കൾ: ജോയി, അപ്സര, സിന്ധു, ബിന്ദു. മരുമക്കൾ: ശോഭ, രത്നാകരൻ, വിജയകുമാർ, മുരളീധരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.