കുഴൽമന്ദം: ടിപ്പർലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടക്കാരൻ മരിച്ചു. ആലത്തൂർ തോണിപ്പാടം കാശുവിന്റെ മകൻ വേലായുധൻ (69) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. ദേശീയപാത ചിതലിയിൽ ഒക്ടോബർ 17ന് രാവിലെയായിരുന്നു അപകടം. ഭാര്യ: വള്ളിക്കുട്ടി. മക്കൾ: ബാബു, ചെമ്പകം. മരുമക്കൾ: മണികണ്ഠൻ, രജിത