ആലത്തൂർ: തൃശൂർ ചേറ്റുപുഴ സ്വദേശിയായ യുവാവ് ആലത്തൂർ എടാംപറമ്പ് ചെക്ക്ഡാമിൽ മുങ്ങിമരിച്ചു. ചേറ്റുപുഴ കണ്ടങ്ങത്ത് വീട്ടിൽ മോഹൻദാസിന്റെ മകൻ കെ.എം. നിതുവാണ് (30) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. സുഹൃത്തായ ആലത്തൂരിലെ ഫിറോസിന്റെ വീട്ടിൽ വന്നതായിരുന്നു. ഫിറോസിനും മക്കൾക്കുമൊപ്പം പുഴയും ചെക്ക് ഡാമും കാണാൻ പോയതായിരുന്നു. കുട്ടികൾ ഒഴുക്കിൽപെട്ടപ്പോൾ നാട്ടുകാരോടൊപ്പം കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ബജാജ് പിൻസർവ് സ്ഥാപത്തിന്റെ മണ്ണാർക്കാട് ഏരിയ മാനേജറാണ് നിതു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.