ഹരിപ്പാട്: നാടക നടൻ മുതുകുളം തെക്ക് തെക്കേ മായംപുരക്കൽ വി. രാമൻപിള്ള (79) നിര്യാതനായി. തോപ്പിൽ ഭാസിയുടെ ബന്ധുവാണ്. വള്ളികുന്നം തോപ്പിൽ കുടുംബാംഗമാണ്. കെ.പി.എ.സി തോപ്പിൽഭാസി തിയറ്റേഴ്സ് ഉൾപ്പെടെയുള്ള നാടക സംഘങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജെ. പൊന്നമ്മ. മക്കൾ: മാളു പ്രദീപ്, ആർ. മനു. മരുമക്കൾ: ജി. പ്രദീപ് കുമാർ, ശാരിക മനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.