അരൂർ: ബൈക്കിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളിയായ വീട്ടമ്മ മരിച്ചു. ചന്തിരൂർ കൂട്ടുങ്കൽ പുരുഷന്റെ ഭാര്യ മാലതിയാണ് (64) മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ പാലത്തിന് സമീപം കഴിഞ്ഞ 24നാണ് സംഭവം. മക്കൾ: ശ്രീദേവി, ശ്രീജ, ശ്രീനിവാസൻ, ശ്രീനൂപ്. മരുമക്കൾ: ലാലൻ, ഗിരീഷ്, ഷാലു, ആതിര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്.