മൂവാറ്റുപുഴ: കാലാമ്പൂർ നെല്ലിക്കുന്നേൽ പരേതനായ എൻ.എം. ഫീലിപ്പോസിന്റെ ഭാര്യ മേരി (97) നിര്യാതയായി. കാലാമ്പൂർ മലേക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: മത്തായിക്കുഞ്ഞ്, മേരി ഐസക്, ഫാ. എൻ.പി. ജോയി (മൂവാറ്റുപുഴ, വെള്ളൂർകുന്നം മൗണ്ട്താബോർ സെൻറ് പോൾസ് യാക്കോബായ സുറിയാനി ചാപ്പൽ, വികാരി), ഗ്രേസി ജോസി. മരുമക്കൾ: വത്സ മത്തായിക്കുഞ്ഞ് (ഇരുമ്പായിൽ കുന്നക്കാൽ), ഫാ. സി.കെ. ഐസക് ചെനയപ്പിള്ളിൽ കോർ എപ്പിസ്കോപ്പ പുളിന്താനം, ആലീസ് ജോയി (പെരുമനാകുഴിയിൽ പുതുവേലി), എൻ.എം. ജോസി (നാഞ്ചിറയിൽ കടമറ്റം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.