മൂവാറ്റുപുഴ: കുടുംബത്തോടൊപ്പം ഉംറക്ക് എത്തിയ വയോധികൻ മദീനയിൽ നിര്യാതനായി. മൂവാറ്റുപുഴ പുന്നമറ്റം കുഴിവേലിക്കുടി മീരാനാണ് (73) ഞായറാഴ്ച രാവിലെ പത്തോടെ മരിച്ചത്. കഴിഞ്ഞ 11നാണ് മക്കൾക്കും മരുമക്കൾക്കും ഒപ്പം മീരാൻ ഉംറക്ക് പോയത്. ഭാര്യ: സുഹറ. മക്കൾ: നജീബ്, മുജീബ്, അലി മീരാൻ, ഷീജ. മരുമക്കൾ: നിസ, അഫ്സ, അമീന, ഇല്യാസ്. ഖബറടക്കം മദീനയിൽ നടത്തി.