പള്ളം: കൊച്ചുതോപ്പിൽ നോറിയ കോട്ടേജിലെ ഗ്രേസി (82) നിര്യാതയായി. റാന്നി പുത്തൻപുരയ്ക്കൽ പീടികയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.ഡി. ജോസഫ് (കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയർ). മക്കൾ: ജോസഫ് സെബാസ്റ്റ്യൻ (കോട്ടയം സെന്റ് ജോസഫ്സ് ഫാർമസ്യൂട്ടിക്കൽസ് ഉടമ, കെ.എൽ.സി.എ വിജയപുരം രൂപത പ്രസിഡന്റ്), കൊച്ചുറാണി (തിരുവനന്തപുരം), ടെസി (യു.എ.ഇ), ആൻസി ജോസഫ് (റിട്ട. ഡയറക്ടർ, കേരള സംസ്ഥാന ഭൂജല വകുപ്പ്). മരുമക്കൾ: ജിജി (മാവുങ്കൽ നട്ടാശ്ശേരി), കെ.വി. മാത്യു (കിഴക്കേച്ചിറയിൽ തിരുവനന്തപുരം, റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ), ജോൺ പി. ആലഞ്ചേരി (ആലഞ്ചേരി, തുരുത്തി -യു.എ.ഇ), ഡോ. ഷാജി ജോസഫ് (ചുങ്കകരോട്ട്, പാറമ്പുഴ -റിട്ട. അസോ. പ്രഫസർ, എസ്.ബി കോളജ്, ചങ്ങനാശ്ശേരി). മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പാക്കിൽ സെന്റ് തെരേസാസ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.