നെടുംകുന്നം: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പെയിന്റിങ് തൊഴിലാളി മരിച്ചു. വീരന്മല മ്ലാക്കുഴി വീട്ടില്‍ രാജുവിന്റെയും മോളിയുടെയും മകന് ജിജിയാണ് (28) മരിച്ചത്. ഞായറാഴ്ച 2.30ഓടെ മുളയംവേലിക്ക് സമീപം ചമ്പന്നൂര്പടിയിലാണ് സംഭവം. വീട്ടില്‍നിന്ന് നെടുംകുന്നത്തേക്ക് വരുമ്പോള്‍ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജിജി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: പാമ്പാടി പള്ളിക്കുന്നേല്‍ സ്വദേശി ഷിന്റ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വെളിയംകുന്ന് ഐ.പി.സി ചര്‍ച്ച് സെമിത്തേരിയില്‍.