ഏറ്റുമാനൂർ: കോട്ടയം-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ കോണിക്കല്‍ ജങ്ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലാ കരൂര്‍ വെള്ളഞ്ചൂര്‍ നടുതൊട്ടിയില്‍ വേണുവിന്റെ ഭാര്യ സ്മിതയാണ് (39) മരിച്ചത്. ജൂലൈ രണ്ടിനാണ് സംഭവം. കോട്ടയത്തുള്ള ഹോട്ടല്‍ അര്‍ക്കാഡിയയിലെ റിസപ്ഷനിസ്റ്റായിരുന്നു സ്മിത. രാവിലെ ജോലിക്ക് പോകുംവഴിയായിരുന്നു അപകടം. സ്മിത ഓടിച്ച സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തിയ തടി ലോറി സ്കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്മിത കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍ നടത്തി.