മണ്ണാർക്കാട്: ആദ്യകാല മാധ്യമ പ്രവർത്തകൻ മണ്ണാർക്കാട് പെരിമ്പടാരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ അവറാച്ചൻ എന്ന (അബ്രഹാം ഫ്രാൻസിസ് -72) നിര്യാതനായി. 40 വർഷത്തോളം മണ്ണാർക്കാട് താലൂക്കിൽ ദീപിക, രാഷ്ട്ര ദീപിക, മംഗളം ദിനപത്രങ്ങളിലും ജീവൻ ടി.വിയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: കിഴക്കേക്കര കുടുംബാംഗം മേഴ്സി ചെറിയാൻ. മക്കൾ: എബി അബ്രഹാം, മീര അബ്രഹാം, അനു അബ്രഹാം. മരുമക്കൾ: ജിസ്ന, നിഖിൽ.