കോട്ടായി: കരിയംകോട് തേനീച്ചാംപുര വീട്ടിൽ ചന്ദ്രൻ ചെട്ടിയാരുടെ മകൻ രമേശിനെ (45) പുഴയോരത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസമായി രമേശ് വീട്ടിൽ എത്തിയിട്ടില്ലെന്ന് പറയുന്നു. പ്രസവത്തിന് സ്വന്തം വീട്ടിലേക്കുപോയ രമേശിന്റെ ഭാര്യ സുനിതയും അഞ്ചുമാസം പ്രായമായ കുട്ടിയും മൂന്നുദിവസം മുമ്പാണ് രമേശിന്റെ വീട്ടിലെത്തിയത്. കർഷകത്തൊഴിലാളിയാണ് രമേശ്. മാതാവ്: പരേതയായ ചന്ദ്രിക. സഹോദരങ്ങൾ: ജയപ്രകാശൻ, സുരേഷ്, പ്രജിത.