അരീക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഊർങ്ങാട്ടിരി തെക്കുംമുറി സ്വദേശി ഖാദർ കെ. തേഞ്ഞിപ്പലം (71) നിര്യാതനായി. യൂത്ത് കോൺഗ്രസ് അവിഭക്ത കോഴിക്കോട് ജില്ല പ്രസിഡന്റ്, സംഘടന കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജനത പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ്, ഡി.സി.സി എക്സിക്യൂട്ടിവ് അംഗം, എൻ.സി.പി ദേശീയ സമിതി അംഗം, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, സ്റ്റേറ്റ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ഡയറക്ടർ, മലപ്പുറം ജില്ല സഹകരണ ആശുപത്രി ഡയറക്ടർ, തേഞ്ഞിപ്പലം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ജില്ല വികസന സമിതി അംഗം, തരുൺ ശാന്തി സേന ദേശീയ ട്രഷറർ, മദ്യവർജന സമിതി ജില്ല പ്രസിഡന്റ്, ആസാദ് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ല പ്രസിഡന്റ്, പി.ടി.എ പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, കണ്ണനാരി കുടുംബ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വി.പി. നുസൈബ ബീവി (റിട്ട. ഐ.സി.ഡി. എസ് സൂപ്പർവൈസർ). മക്കൾ: സൈഫുദ്ദീൻ കണ്ണനാരി (യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി), കെ. സഹറുദ്ദീൻ (അധ്യാപകൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്), കെ. സിറാജുദ്ദീൻ. മരുമകൾ: സബീന കണ്ണനാരി (ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).