കോഡൂർ: കോഡൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ തുപ്പിനിക്കാട്ട് അലവി ബാപ്പു (81) നിര്യാതനായി. കോങ്കയം മഹല്ല് കമ്മിറ്റി അംഗമായും ദീർഘകാലം ചോലക്കൽ ഇർശാദിയ്യ മദ്റസ കമ്മിറ്റി ഭാരവാഹിയായും മുനവ്വിറുൽ ഇസ്ലാം സംഘം സ്ഥാപകാംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: കദിയുമ്മ. മക്കൾ: മുഹമ്മദ് ബഷീർ (മക്ക), മജീദ്, മുജീബ് (മക്ക). മരുമക്കൾ: ഫൗസിയ (പൈത്തിനിപറമ്പ്), റഹ്യാനത്ത് (കടുങ്ങപുരം), സജ്ല (എടക്കര).