കിഴിശ്ശേരി: മുണ്ടംപറമ്പ് പാറമ്മൽ മഹല്ല് പുൽപറമ്പൻ മഹ്മൂദ് (ചെറിയാപ്പു പുത്തൻ പുരക്കൽ (70) നിര്യാതനായി. മത സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പാറമ്മൽ മഹല്ല് സീനിയർ വൈസ് പ്രസിഡന്റ്, ചുള്ളിക്കോട് ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യമാർ: റുഖിയ, പരേതയായ ബിച്ചിപ്പാത്തു പുൽപറമ്പൻ. മക്കൾ: ആയിശ, അബ്ദുറഹ്മാൻ, ഫാതിമ, മർസൂഖ്.