വളാഞ്ചേരി: ദേശീയപാതയിൽ പൂക്കിപ്പറമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളാഞ്ചേരി കുളമംഗലം ബാവപ്പടിയിൽ താമസിക്കുന്ന ചാത്തൊളി ഉമ്മർ എന്ന മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസാണ് (24) മരിച്ചത്. ഒക്ടോബർ 21ന് ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. വളാഞ്ചേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന്റെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന വാനിലെ ഡ്രൈവർ ആയിരുന്നു ഫാരിസ്. യുവാവ് ഓടിച്ച വാനിൽ ഇന്ധന ടാങ്കർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രിയോടു കൂടി മരിക്കുകയായിരുന്നു. മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: ഫസ്ലുറഹ്മാൻ, ഫാഹിന.