അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര ഫിഷ് ലാൻഡിങ് സെന്ററിന് തെക്ക് പുതുവൽ (ചള്ളിയിൽ) ജിതേഷ് - ശ്രീലത ദമ്പതികളുടെ മകൻ അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരീഷാണ് (16) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് വീടിനു സമീപം കടലിൽ കുളിക്കുന്നതിനിടെ ഹരീഷ് തിരയിൽപെട്ടത്.
തുടർന്ന് പുന്നപ്ര പൊലീസ്, തോട്ടപ്പള്ളി തീരദേശ പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ച 6.30ഓടെ ഹരീഷിനെ കാണാതായതിന് വടക്കുഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: ഹിമ, ഹണി.