നാലുന്നാക്കൽ: കരിപ്പാൽ പുത്തൻപുരയിൽ പരേതനായ പി.സി. മാത്യുവിന്റെ (റിട്ട. സബ് റജിസ്ട്രാർ) ഭാര്യ മേരിക്കുട്ടി മാത്യു (97) നിര്യാതയായി. കൊല്ലാട് പുളിയേരിൽ കുടുംബാംഗമാണ്. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മാതാവാണ്. ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ കൂറിലോസ് പിതൃസഹോദര പുത്രനാണ്. മക്കൾ: ജേക്കബ് പി. മാത്യു (റിട്ട. അസി. കമീഷണർ, കാബിനറ്റ് സെക്രട്ടേറിയറ്റ്), കുഞ്ഞുമറിയാമ്മ തോമസ്, പ്രഫ. ഓമന മാത്യു (ബസേലിയസ് കോളജ്, കോട്ടയം), ലൗലി സി. ജോർജ്, ജയ്സൺ മാത്യു (കുവൈത്ത്), മിനി ജോഷ്വ (കുവൈത്ത്). മരുമക്കൾ: മോളി ജേക്കബ് കോയിപ്പുറം വാകത്താനം, പി.സി. തോമസ് പയ്യംപള്ളിൽ ചങ്ങനാശ്ശേരി, പരേതനായ ചാണ്ടി എം. കോര മംഗലത്ത് മൂലേടം, പരേതനായ ജോർജ് സി. മണലേത്ത് കുറ്റപ്പുഴ, മറിയം ജയ്സൺ ചാപ്രാത്ത് മലയിൽ പുറമറ്റം, ജോഷ്വ പി. ജോൺ പുത്തൻവിളയിൽ മല്ലശ്ശേരി. മൃതദേഹം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.