കോട്ടയം: താഴത്തങ്ങാടി തളീക്കോട്ട കുന്നുംപുറത്ത് വീട്ടില്‍ പരേതനായ കെ.കെ കുമാരന്റെയും ജാനകിയുടെയും മകന് പി.കെ. സതീശന് (അനിയപ്പന്-62) നിര്യാതനായി. തളിയില്‍ മഹാദേവക്ഷേത്ര ഉപദേശകസമിതി മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ഷായി (പൂഞ്ഞാര്‍ പാലയ്ക്കല്‍ തടത്തില്‍ കുടുംബാംഗം). സഹോദരങ്ങള്‍: രാജന്, മണി, ശശി, സതി, അംബിക. സംസ്കാരം വ്യാഴം ഉച്ചക്ക് 12ന് മുട്ടമ്പലം ശ്മശാനത്തില്‍.