തൊടുപുഴ: ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരിച്ചു. മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിന്റെ ഏക മകൻ സ്വീൻ ഷാജനാണ് (27) മരിച്ചത്. ഞായറാഴ്ച രാത്രി വീടിനുസമീപം പഴുക്കാകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് ദുരന്തം. ചെന്നൈയിൽ റെയിൽവേ ടി.ടി.ഇ ആയി നിയമന ഉത്തരവ് ലഭിച്ചിരുന്നു. മാതാവ്: അഞ്ചിരി മുണ്ടക്കൽ കുടുംബാംഗം ബിന്ദു.