പറവൂർ: പാമ്പുകടിയേറ്റ് അധ്യാപകൻ മരിച്ചു.
വടക്കേക്കര പട്ടണം സരസ്വതി വിലാസത്തിൽ കെ.വി. രഞ്ജിത്താണ് (55) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് വീടിന് സമീപത്തെ റോഡിലാണ് പാമ്പുകടിച്ചത്. വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീണ രഞ്ജിത്തിനെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ അധ്യാപകനായിരുന്നു. ഭാര്യ: സുമ (സി.ഡി.എസ് അംഗം, ചിറ്റാറ്റുകര). മകൻ: ശങ്കർ. സംസ്കാരം നടത്തി.