കൊടുമൺ: തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കൊടുമൺ ഐക്കരേത്ത് ആതിരഭവനിൽ ശിവൻകുട്ടിയുടെയും ശാന്തകുമാരിയുടെയും മകൻ ആദർശിന്റെ (21) മൃതദേഹമാണ് തട്ട തോലുഴം പെട്രോൾ പമ്പിന് സമീപം വലിയ തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം തോട്ടിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. ജീൻസും ഷർട്ടുമാണ് ധരിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് യുവാവ് വീട്ടിൽനിന്ന് ഇറങ്ങിയതാണെന്ന് പറയുന്നു.ചൊവ്വാഴ്ച ഉച്ചക്ക് 2.30നാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. സഹോദരി: ആതിര.