തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസിക്കുന്ന പരേതനായ ഒള്ളക്കൻ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുറഹീം ഹാജി (63) നിര്യാതനായി. തിരൂർ, ചെമ്മാട് ഗൾഫ് മാർക്കറ്റിലെ കച്ചവടക്കാരനും മില്ലതുൻ നജാത്ത് കമ്മിറ്റിയുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.ഭാര്യ: മറിയാമു. മക്കൾ: ഉബൈദുല്ല (ദുബൈ), സഹദ് (വിദ്യാർഥി), അസ്മ സിദ്ദീഖ, ഹബീബ. മരുമക്കൾ: ശൗക്കത്ത് (വേങ്ങര), ഗുൽസാർ (വി.കെ പടി), ഷഹാന. സഹോദരങ്ങൾ: ഹൈദർ ഹാജി, അബ്ദുൽ റസാഖ് ഹാജി, പരേതനായ മുഹമ്മദലി ഹാജി.