ചവറ: പന്മന കോലത്ത്മുക്ക് പുന്തല വടക്കതിൽ (സന്തോഷ് ഭവൻ) പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ (റിട്ട. അധ്യാപകൻ, എസ്.ആർ.വി. എച്ച്.എസ്, പ്രയാർ) ഇന്ദിരാദേവി (84, പുന്നക്കുളം എൽ.പി.എസ്. റിട്ട. പ്രധാനാധ്യാപിക) നിര്യാതയായി. മക്കൾ: രേണുകാദേവി (റിട്ട. ഫിനാൻസ് ഓഫിസർ, ഐ.ആർ.ഇ, ചവറ), പരേതനായ ബാലഗോപാൽ, രാധികാദേവി. മരുമകൻ: എം.എസ്. രാജഗോപാലപിള്ള (റിട്ട. ഓഫിസർ, കനറാ ബാങ്ക്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.