വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെല്ലുപ്പടി പടിഞ്ഞാറെ വീട്ടിൽ മാധവൻ (79) നിര്യാതനായി. കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ്, വടക്കഞ്ചേരി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രുഗ്മണി. മക്കൾ: ഡോ. ഷീബ, ഷാജി, ജോഷി. മരുമക്കൾ: താര, ശോഭന. സഹോദരങ്ങൾ: രാജൻ, വേശു.