മണ്ണഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. പഞ്ചായത്ത് 22ാം വാർഡ് ചെത്തിക്കാട്ട് വെളിയിൽ മനോഹരനാണ് (63) മരിച്ചത്. രണ്ടാഴ്ചക്ക് മുമ്പാണ് സംഭവം. പ്ലാസ്റ്റിക് കയർ കത്തിക്കവേ കയറിൽനിന്ന് വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു.
തുടർന്ന്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരണം. ഭാര്യ: നാഗമ്മ. മക്കൾ: മനോജ്, മധു (ഇരുവരും ദുബൈ). മരുമക്കൾ: നീതു, ആതിര.