പൊന്നാനി: നഗരസഭ മുൻ വൈസ് ചെയർപേഴ്സനും പൊന്നാനി എം.ഇ.എസ് കോളജ് അധ്യാപികയുമായിരുന്ന കെ.ജി.ആർ നിവാസിൽ പ്രഫ. എൻ. കോമളവല്ലി (77) നിര്യാതയായി. സി.പി.എം തൃക്കാവ് ബ്രാഞ്ച് അംഗമായിരന്നു. സി.പി.എം പൊന്നാനി എരിയ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി, ജില്ല ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൊന്നാനി സിവിൽ സർവിസ് അക്കാദമിയുടെ പ്രഥമ കോഓഡിനേറ്ററുമായിരുന്നു. ഭർത്താവ്: പരേതനായ പ്രഫ. രാധാകൃഷ്ണൻ (അധ്യാപകൻ, പൊന്നാനി എം.ഇ.എസ് കോളജ്). മക്കൾ: കൃപ രാജേന്ദ്രൻ, മനുരാധൻ. മരുമകൻ: രാജേന്ദ്രബാബു (റിട്ട. ലഫ്. കേണൽ).