ചുങ്കപ്പാറ: വരമ്പുങ്കൽ വി.ജെ. വർഗീസ് (വരമ്പുങ്കൽ അപ്പച്ചൻ -72) നിര്യാതനായി. കേരള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, തിരുവല്ല റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, കോട്ടാങ്ങൽ കാർഷിക വികസന സമിതി അംഗം, കോട്ടാങ്ങൽ സർവിസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചങ്ങനാശ്ശേരി വെളിയത്ത് എൽസമ്മ. മക്കൾ: സുനിൽ, ജിനു, സുനിത. മരുമക്കൾ: ബിന്ദു കരിമ്പനക്കുളം തടത്തേൽ, ബീന കുളത്തൂർ ഞാലിപ്പറമ്പിൽ, റോഷി പച്ച തോട്ടുകടവിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കുളത്തൂർ ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.