ഹാഇൽ (സൗദി): ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി അറേബ്യയിലെ ഹാഈലിൽ മരിച്ചു. അൽമറാഇ കമ്പനി ഹാഇൽ ബ്രാഞ്ച് മാനേജറും ആലപ്പുഴ കായംകുളം കരിയിലക്കുളങ്ങര സ്വദേശിയുമായ മഹേഷ് കുമാറാണ് (48) മരിച്ചത്. രണ്ടു ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹാഇലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഹേഷ് കുമാർ ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് മരിച്ചത്.