മണ്ണഞ്ചേരി: റോഡരികിലൂടെ നടന്നുപോകവേ ഇരുചക്രവാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 19ാം വാർഡ് ഇരങ്ങാട്ട് വെളി മുഹമ്മദ് ഇസ്മയിലാണ് (59) മരിച്ചത്. ഒരു മാസം മുമ്പാണ് സംഭവം. മണ്ണഞ്ചേരി ചിയാംവെളിയിലെ റോഡിലൂടെ പോകവേ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സക്കുശേഷം മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: സുഹറ ബീവി. മക്കൾ: സൗമി, സഫീർ. മരുമക്കൾ: ഫസിൽ, ഷീബ.