ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. നങ്ങ്യാർകുളങ്ങര ഉള്ളുരുപ്പിൽ റജി കുമാറാണ് (56) മരിച്ചത്. കഴിഞ്ഞ 20ന് രാത്രി എട്ടിന് നങ്ങ്യാർകുളങ്ങര ജങ്ഷനിൽ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ റജികുമാറിനെ ആദ്യം ഹരിപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ തുടരവെ വ്യാഴാഴ്ച രാവിലെ എട്ടിനാണ് മരിച്ചത്. ഭാര്യ: ശ്രീകല. മക്കൾ: അജയ് ശ്രീരാജ്, അക്ഷയ് ശ്രീരാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.