ആലുവ: ചൊവ്വാഴ്ച രാത്രി പത്തോടെ മാർത്താണ്ഡവർമ പാലത്തിൽനിന്ന് പെരിയാറിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കാട് താമസിക്കുന്ന രഞ്ജിത് സുബ്രഹ്മണ്യന്റെ (40) മൃതദേഹമാണ് ബിനാനിപുരം ബേക്കറിക്കടവിൽ അടിഞ്ഞത്. ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ അഗ്നിരക്ഷ സേനയുടെ സ്കൂബാ സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആ സമയം പുഴയിൽ അടിയൊഴുക്ക് ശക്തമായിരുന്നു. തുടർന്ന് ഉളിയന്നൂർ-കുഞ്ഞുണ്ണിക്കര നാട്ടുകാരുടെ സ്കൂബ സംഘം ഏറെ ദൂരംവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.