തലയോലപ്പറമ്പ്: യുവാവിനെ വീടിനുസമീപം മരിച്ചനിലയിൽ കണ്ടെത്തി. തലപ്പാറ മേൽപറമ്പത്ത് ജോസഫിന്റെ മകനും എം.ആർ.എഫ് ജീവനക്കാരനുമായ ജിമി എം. തോമസാണ് (47) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ വീടിനുസമീപം മൊബൈൽ ഫോൺ ലൈറ്റ് തെളിഞ്ഞുനിൽക്കുന്നത് കണ്ട് അയൽവാസികൾ നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. ഉടൻ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യൂത്ത് ഫ്രണ്ട് (എം) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ജെനി. മക്കൾ: ജെന്ന, ജംന.