പുളിക്കൽ: വലിയപറമ്പ് മലാട്ടിക്കൽ പരേതനായ പറമ്പാടൻ അബ്ദുറഹ്മാൻ കുട്ടിയുടെ മകൻ പറമ്പാടൻ മുഹമ്മദ് (52) നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു. മലാട്ടിക്കൽ ഇർശാദുൽ മുസ്ലിമീൻ സംഘം കമ്മിറ്റി വൈസ് പ്രസിഡന്റും ഐ.എം.എം പ്രവാസി കൂട്ടായ്മ പ്രസിഡന്റും ആയിരുന്നു. മാതാവ്: കദിയുമ്മ. ഭാര്യ: സലീന. മക്കൾ: ഫാത്തിമ ലുബാബ, ബാസില പർവീൻ, സൻഹ ഫാത്തിമ. മരുമകൻ: അലി പറമ്പിൽപീടിക (ജിദ്ദ). സഹോദരങ്ങൾ: മൂസ, അബൂബക്കർ, റഷീദ്, കബീർ, ആയിശ, സുലൈഖ, റജീന, പരേതയായ മറിയുമ്മ.