കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് വണ്ടൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായ എം. അലവി (68) നിര്യാതനായി. ഇരിങ്ങാട്ടിരിയിലെ പരേതനായ മാട്ടുമ്മൽ കോയക്കുട്ടി ഹാജിയുടെയും ഖദീജയുടെയും മകനാണ്. രണ്ടുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ഇദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ, കരുവാരകുണ്ട് ദാറുന്നജാത്ത് സെക്രട്ടറി പദവികളും വഹിച്ചു. ഭാര്യ: മേലേടത്ത് ഖദീജ. മക്കൾ: സുഹൈമ, സുഹൈൽ (റിയാദ്), സുഹൈർ, ബുഹൈസ.മരുമക്കൾ: സംറൂദ (അയിലക്കാട്), ഫർസാന(കോട്ടപ്പള്ള), മായിൻ (ഒലിപ്പുഴ), സുലൈമാൻ (മാളിയേക്കൽ). ഖബറടക്കം ശനിയാഴ്ച രാവിലെ പത്തരക്ക് ഇരിങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.