കൊണ്ടോട്ടി: നിർമാണം നടക്കുന്ന റോഡിലെ കുഴിയിൽ വീണ ബൈക്ക് മറിഞ്ഞ് പിറകിൽ ഇരുന്ന യാത്രക്കാരൻ മരിച്ചു. പുളിക്കൽ വലിയപറമ്പ് ചെറുമുറ്റം സ്വദേശി നരിമടക്കൽ മൊയ്തീൻകുട്ടി (46) ആണ് മരിച്ചത്.കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്തു നിന്ന് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൊയ്തീൻകുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.