ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വീയപുരം ഏഴാം വാർഡ് കാരിച്ചാൽ കൊച്ചുകാട്ടിൽ ഗോപാലന്റെ ഭാര്യ മണിയാണ് (52) വെള്ളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീണത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മകൾ: ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.