കാലടി: താന്നിപ്പുഴ നമ്പ്യാട്ടുകുടി പരേതനായ പാപ്പച്ചന്റെ ഭാര്യ ഏല്യ (90) നിര്യാതയായി. കൈപ്രമ്പാടൻ കൈപ്പട്ടൂർ കുടുംബാംഗമാണ്. മക്കൾ: ജോർജ് (ചെയർമാൻ, പവിഴം റൈസ്), പരേതനായ ജോസ്, സൂസ, ആൻറണി (എം.ഡി, പവിഴം റൈസ്). മരുമക്കൾ: ട്രീസ ചിറക്കൽ മറ്റൂർ, വത്സ പയ്യപ്പിള്ളി കീഴ്മാട്, മാത്തച്ചൻ കോഴിക്കര കിഴക്കമ്പലം, ലിജി പയ്യപ്പിള്ളി തിരുമുടിക്കുന്ന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് താന്നിപ്പുഴ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.