കട്ടപ്പന: വീടിനു മുന്നിലെ തിട്ടയിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ യുവാവ് താഴേക്കുവീണ് മരിച്ചു. കട്ടപ്പന പുളിയൻമല ഹിൽടോപ് ഇലവുങ്കൽ സജിയുടെ മകൻ നിധിൻ സജിയാണ് (22) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തിട്ടയുടെ മുകളിൽനിന്ന് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഫോൺ ചെയ്യുന്നതിനിടെ അപസ്മാരമുണ്ടായി ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. റോഡിലേക്ക് വീണ നിധിനെ ഇതുവഴി വന്ന യാത്രക്കാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ഉടൻ പാലാ മെഡിസിറ്റിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. മാതാവ്: ഗീത. സഹോദരങ്ങൾ: നീതു, ഗീതു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പുളിയൻമല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.