തൊടുപുഴ: വൈദ്യുതാഘാതമേറ്റ് പെയിന്റിങ് വര്‍ക്ക്ഷോപ് ഉടമ മരിച്ചു. തെക്കുംഭാഗം ആലപ്പാട്ട് ജേക്കബാണ് (ജയിന് -52) മരിച്ചത്.
തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം അലീന കാര്‍ പോളിഷിങ് എന്ന സ്ഥാപനം നടത്തിവരുകയാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജേക്കബിനെ വര്‍ക്ക്ഷോപ്പിനുള്ളില്‍ ഷോക്കേറ്റ് വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: ഷിജി. തെക്കുഭാഗം അറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അലീന, ആല്ബിന്, അനീറ്റ (മൂവരും വിദ്യാര്‍ഥികള്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.